Malayalam Movie Vellarippattanam |വെള്ളരിപട്ടണം-ട്രെയിലര്‍

മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. മഞ്ജു വാര്യരും (Manju Warrier) സൗബിന്‍ ഷാഹിറും (Soubin Shahir) പ്രധാന വേഷങ്ങളിലഭിനയിക്കുന്ന വെള്ളരിപട്ടണം കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണം മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണാനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

അലക്‌സ് ജെ.പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി, എഡിറ്റിങ് അപ്പു എന്‍. ഭട്ടതിരി, പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന.