പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന് ടോം ഹോളണ്ടിനു നേരെ സംഘപരിവാര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുമാണ് നടനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ബോയ്കോട്ട് സ്പൈഡര്മാന് എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ടോമിന്റെ വരാനിരിക്കുന്ന സ്പൈഡര്മാന് 3 എന്ന സിനിമ നിരോധിക്കാനായാണ് പ്രചാരണം.
അതേസമയം ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ കളിയാക്കി ട്വീറ്റ് ചെയ്തിരുന്നു.് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഈ ട്വീറ്റ് നടന്റെതാണെന്ന് തെറ്റിധരിച്ചാണ് ആക്രമണം.