മലയാള സിനിമയിൽ അടുത്ത കാലത്തിറങ്ങിയ ജനപ്രീതി നേടിയ സിനിമയായിരുന്നു റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം. ഇന്ദ്രൻസായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
തെന്നിന്ത്യന്‍ സംവിധായകന് എ ആര് മുരുഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നത്. ഹോം സിനിമ ഹിന്ദിയിലേക്ക് റീമേക് ചെയ്യാനൊരുങ്ങുന്നു എന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്മാണക്കമ്ബനിയായ അബന്‍ടന്‍ഷ്യ എന്റര്ടെയ്ന്മെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിർമ്മിക്കാനൊരുങ്ങുന്നത്. അതേസമയം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകളും താഴ്ചകളും എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. അബന്‍ടന്‍ഷ്യയുമായി നിര്‍മ്മാണ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം. ഹിന്ദി റീമേക്കിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് ഹോം എത്തുന്നത് കാത്തിരിക്കുകയാണ്’, എന്നാണ് റീമേക്ക് വിവരം പങ്കുവച്ച് വിജയ് ബാബു കുറിച്ചത്.
ഇന്ദ്രൻസിന്റെ കൂടാതെ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.