നയന്‍താരയെ പ്രധാന കഥാപാത്രമാക്കി ജി എസ് വിഘ്‌നേശ് ഒരുക്കുന്ന ‘ഒ2’വിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ശ്വസന സംബന്ധമായ രോഗാവസ്ഥയുള്ള മകന്‍റെ അമ്മയാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.
നയന്‍താരയും മകനും സഞ്ചരിച്ച ബസ്, യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുളള പോരാട്ടവുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.
നയന്‍താരയ്ക്കൊപ്പം റിത്വിക്കും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫര്‍ ഇടുക്കി, ലെന എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ഡ്രീം വാരിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് പ്രഭുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. ചിത്രം ജൂണ്‍ 17ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.