Friday, December 2, 2022
HomeEntertainmentപൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗം; റിലീസ് തിയതി പ്രഖ്യാപിച്ചു

പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗം; റിലീസ് തിയതി പ്രഖ്യാപിച്ചു

പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പി എസ് ഒന്നിന് ശേഷം ഇറങ്ങുന്ന രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലേക്ക് എത്തും.

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. എന്നാല്‍ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്ബാടുമായി 250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു റിലീസിനെത്തിയത്.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്.

Most Popular