Monday, October 25, 2021
HomeEntertainment'വാരിയംകുന്നൻ' പ്രിത്വിരാജും ആഷിഖ് അബുവും പിന്മാറി

‘വാരിയംകുന്നൻ’ പ്രിത്വിരാജും ആഷിഖ് അബുവും പിന്മാറി

കൊച്ചി :മലബാർ കലാപത്തെ ആസ്പദമാക്കി പൃഥ്വിരാജിനെ കേന്ദ്ര കഥാപത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന വാരിയാംകുന്നന്റെ ചിത്രീകരണത്തിൽ നിന്നും ഇരുവരും പിന്മാറി.ചിത്രത്തിന്റെ നിർമ്മാതാക്കളുമായുള്ള ഭിന്നതകളെ തുടർന്നാണ് പിന്മാറ്റം എന്നാണ് റിപോർട്ടുകൾ.കഴിഞ്ഞ വര്ഷം തന്നെ പ്രിത്വിരാജും ആഷിഖ് അബുവും ചിത്രത്തിൽ നിന്നും ഒഴിവായെന്നാണ് അറിയുന്നത്.

തമിഴ് നടൻ വിക്രമിനെ നായകനാക്കി അൻവർ റഷീദ് ആണ് ചിത്രം ആദ്യം സംവിധാനം ചെയ്യാൻ ഇരുന്നത് .അൻവർ റഷീദ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ വാരിയംകുന്നൻ പ്രൊജക്റ്റ് അന്ന് ഉപേക്ഷിക്കുകയായിരുന്നു .പിന്നീടാണ് ആഷിഖ് അബു പ്രൊജക്റ്റ് ഏറ്റെടുക്കുന്നത് .വാരിയംകുന്നൻ 2021 ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നതാണ് .

Most Popular