Saturday, May 15, 2021
Home Entertainment ഖത്തറിലെ വണ്‍ ടു വണ്‍ മീഡിയയുടെ 'ചെക്കനി'ല്‍ നാഞ്ചിയമ്മയുടെ താരാട്ട്

ഖത്തറിലെ വണ്‍ ടു വണ്‍ മീഡിയയുടെ ‘ചെക്കനി’ല്‍ നാഞ്ചിയമ്മയുടെ താരാട്ട്

ദോഹ: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലകാത്ത എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയഗായികയായി മാറിയ നഞ്ചിയമ്മ വീണ്ടുമെത്തുന്നു. ഒരു താരാട്ട് പാട്ടുമായാണ് ഇത്തവണ നഞ്ചിയമ്മ വരുന്നത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചെക്കന്‍’ എന്ന ചിത്രത്തിലൂടെയാണ് ഗായികയും അഭിനേതാവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നത്.

ചെക്കനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ ലോഞ്ചിങ് കൈതപ്രം ദാമോദരന്‍ നിര്‍വഹിച്ചു. കൈതപ്രത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ നടന്‍ വിനോദ് കോവൂര്‍, സംവിധായകന്‍ ഷാഫി എപ്പിക്കാട്, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ‘ആത്ക്ക് അന്താ പക്കം’എന്ന് തുടങ്ങുന്ന ഗാനം യൂ ട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

Most Popular