സൂര്യ-ജ്യോതിക പ്രണയ സാഫല്യത്തിന് 15 ആണ്ട്; ട്വിറ്ററില്‍ ട്രെന്‍ഡിങ്

surya jyothika

സൂര്യ-ജ്യോതിക താര ദമ്പതിമാര്‍ക്ക് വിവാവ വാര്‍ഷിക ആശംസ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റുകള്‍ ട്രെന്‍ഡിങ്. തമിഴ് സിനിമാ ലോകത്തെ ഏറ്റവും ജനപ്രിയ താര ദമ്പതികളായ സൂര്യക്കും ജ്യോതികക്കും ഇന്ന് പതിനഞ്ചാം വിവാഹ വാര്‍ഷികമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2006ലാണ് ഇവരുവരും വിവാഹിതരായത്.

1999ല്‍ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൂര്യയും ജ്യോതികയും തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന കാലമായിരുന്നു അത്.
surya jyothika4ഷൂട്ടിങിനിടെ സിനിമയ്ക്ക് വേണ്ടി തമിഴ് പഠിക്കാനുള്ള ജ്യോതികയുടെ സമര്‍പ്പണമാണ് സൂര്യയെ ആകര്‍ഷിച്ചത്. മുംബൈക്കാരിയായ ജ്യോതികയ്ക്ക് അക്കാലത്ത് തമിഴ് ഒട്ടും വശമുണ്ടായിരുന്നില്ല. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പലപ്പോഴായി കണ്ടുമുട്ടുകയും ചെയ്തു.

2001ല്‍ നന്ദ എന്ന ചിത്രത്തില്‍ സൂര്യയുടെ പ്രകടനം കണ്ടാണ് ഗൗതം മേനോന്റെ കാക്ക കാക്ക(2003) എന്ന ചിത്രത്തിലേക്ക് ജ്യോതിക അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലേക്ക് വീണത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി 2006 സ്പതംബര്‍ 11ന് ചെന്നൈയില്‍ വച്ച് ഇരുവരും മിന്നുകെട്ടിയത്.
surya jyothika1വിവാഹത്തിന് ശേഷം ഏതാനും വര്‍ഷം ജ്യോതിക അഭിനയ രംഗത്ത് നിന്ന് മാറിനിന്നിരുന്നു. 2007ല്‍ ഇരുവര്‍ക്കും ദിയ എന്ന് പേരുള്ള പെണ്‍കുഞ്ഞ് പിറന്നു. 2010ലാണ് മകന്‍ ദേവിന്റെ ജനനം.
surya jyothika2#15YearsOfAlluringSuJo എന്ന ഹാഷ് ടാഗോട് കൂടിയാണ് ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ഇതോടൊപ്പം സൂര്യയും ജ്യോതികയുമൊത്തുള്ള നിരവധി ഫോട്ടോകളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്.


വിവാഹ വാര്‍ഷികത്തില്‍ പുതിയ സിനിമ
സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന വിരുമന്‍ എന്ന പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
virumanമികച്ച സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊന്‍മകള്‍ വന്താള്‍, സൂരരൈ പോട്ര് എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകളെ തുടര്‍ന്ന് 2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘വിരുമന്‍’.