സാമൂഹിക രംഗങ്ങളില്‍ മാത്രമല്ല കുക്കറി ഷോയിലും തിളങ്ങാനായി മിഷേല്‍ ഒബാമ. വെറുമൊരു കുക്കറി ഷോയല്ല, പകരം കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താനായാണ് മിഷേല്‍ ഇത്തവണ എത്തുന്നത്. വാഫ്ളെസ് പ്ലസ് മോച്ചി (Waffles + Mochi) എന്നാണ് ഷോയുടെ പേര്. പുതിയ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടുത്തിയാണ് മിഷേല്‍ പരിപാടിയെ കുറിച്ച് വ്യക്തമാക്കിയത്. വാഫ്ളെസ് എന്നും മോച്ചിയെന്നും പേരുള്ള രണ്ട് പാവകള്‍ക്കൊപ്പമാണ് മിഷേലിന്റെ ഈ കുക്കറി ഷോ. ‘ഇത് നല്ല ഭക്ഷണത്തെകുറിച്ചാണ്, അവയെ കണ്ടെത്താന്‍ ,പാകം ചെയ്യാന്‍, കഴിക്കാന്‍. ഇവര്‍ രണ്ടാളും നമ്മളെ ലോകത്തിലെ പലതരം രുചിക്കൂട്ടുകളിലേയ്ക്ക് കൊണ്ടുപോകും’- എന്ന് മിഷേല്‍ ഉറപ്പ് തരുന്നു.
അതേസമയം കുട്ടികള്‍ക്ക് ഈ പരിപാടി ഇഷ്ടമാകും, മുതിര്‍ന്നവര്‍ക്ക് ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് ഉറപ്പാണ്, ഒപ്പം ചില അടുക്കളയിലെ കുറുക്കു വഴികളും ലഭിക്കും’ – ഷോയെ പറ്റി മിഷേല്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പാചക പരിപാടിയെന്നും മിഷേല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കൂട്ടിച്ചേര്‍ത്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് ഷോ എത്തുക.