News Flash
X
ഖത്തര്‍ റിയാലിന് 20 രൂപയില്‍ താഴെയായി

ഖത്തര്‍ റിയാലിന് 20 രൂപയില്‍ താഴെയായി

personmtp rafeek access_timeSaturday August 29, 2020
HIGHLIGHTS
ഇന്ത്യന്‍ രൂപയും ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് 20 രൂപയില്‍ താഴെയെത്തി.

ദോഹ: ഇന്ത്യന്‍ രൂപയും ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് 20 രൂപയില്‍ താഴെയെത്തി. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 1 റിയാലിന് 19 രൂപ 82 പൈസ മുതല്‍ 19 രൂപ 94 പൈസ വരെയായിരുന്നു ദോഹയിലെ വിവിധ എക്‌സ്‌ചേഞ്ചുകളിലുള്ള വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപയുമായുള്ള റിയാലിന്റെ വിനിമയ നിരക്കില്‍ ഏറ്റക്കുറച്ചിലാണുള്ളത്.

ഇന്ത്യയില്‍ നിക്ഷേപ, ഓഹരി വിപണികള്‍ ശക്തി പ്രാപിച്ചതോടെ രൂപയുടെ മൂല്യം കൂടിയതാണ് വിനിമയ നിരക്കില്‍ കുറവ് വരാനുള്ള കാരണമെന്ന് പണവിനിമയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ക്കാണ് രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് 20 രൂപ കടന്നത്. ജൂണ്‍ 2-ാം വാരത്തില്‍ 1 റിയാലിന് 20 രൂപ 90 പൈസയും എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വിനിമയ നിരക്ക് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

SHARE :
folder_openTags
content_copyCategory