പനാജി: അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ ഇന്ന് തിരിതെളിയും. തോമസ് വിന്റര്‍ബെര്‍ഗ് സംവിധാനം ചെയ്ത ഡെന്മാര്ക്ക് ചിത്രം അനദര്‍ റൗണ്ടാണ് മേളയിലെ ഉദ്ഘാടന ചിത്രം. ഇതാദ്യമായി വിര്‍ച്വല്‍-ഫിസിക്കല്‍ ഫോര്‍മാറ്റിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന് സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം.
ലോക സിനിമ വിഭാഗത്തില്‍ അമ്പത്തിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലേക്ക് മൊത്തം 15 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗണേഷ് വിനായകന്റെ തമിഴ് ചിത്രം ‘തായേന്‍’, കൃപാല്‍ കാലിത സംവിധാനം ചെയ്ത ആസാമീസ് ചിത്രം ‘ബ്രിഡ്ജ് ‘, സിദ്ധാര്‍ത്ഥ് ത്രിപാതിയുടെ ‘എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍’ എന്നിവയാണ് അവ.
ALSO WATCH