കൊച്ചുമകള്‍ ആരാധ്യയ്‌ക്കൊപ്പം പാട്ടു പാടി അമിതാഭ് ബച്ചന്‍

amitabh bachchan and granddaughter

കൊച്ചുമകള്‍ ആരാധ്യയ്‌ക്കൊപ്പം പാട്ടു പാടി നടന്‍ അമിതാഭ് ബച്ചന്‍. കൊച്ചുമകള്‍ ഒപ്പം പാട്ട് റെക്കോര്‍ഡ് ചെയുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. വീട്ടിലെ റെക്കോര്‍ഡിംഗ് റൂമില്‍ ഇരുന്നാണ് ഇരുവരും പാട്ട് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

‘കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ വന്ന് സംഗീതം ചെയ്യുമ്പോള്‍,’ എന്നാണ് ചിത്രം പങ്കുവച്ച് ബച്ചന്‍ കുറിക്കുന്നത്. മുത്തശ്ശനും കൊച്ചുമകളും ഒന്നിച്ചൊരു പാട്ടിന്റെ ഭാഗമായ സന്തോഷത്തിലാണ് ആരാധ്യയുടെ അച്ഛനമ്മമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.