അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് കവര്‍ ഫോട്ടോയായുള്ള വോഗ് മാഗസിന്റെ പുതിയ ലക്കത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. കറുത്ത വംശജയായ കമലയെ ഫോട്ടോയില്‍ വെളിപ്പിച്ചുവെന്നാണ് പ്രധാന വിമര്‍ശം.56 കാരിയായ കമല തന്റെ ട്രേഡ്മാര്‍ക്കായ കണ്‍വേഴ്സ് സ്നീക്കേഴ്സ് അണിഞ്ഞ് പിങ്കും പച്ചയും ചേര്‍ന്ന ബാക്ക്ഗ്രൌണ്ടിന് മുന്നില്‍ നില്ക്കുന്ന ഒരു ചിത്രവും പൗഡര്‍ ബ്ലൂ നിറത്തിലുള്ള സ്നീക്കേഴ്സ് അണിഞ്ഞ് കൈകള്‍ കെട്ടി നില്ക്കുന്ന ചിത്രമാണ് മറ്റൊന്ന്. ഈ ഫോട്ടോകളില്‍ കമലയെ വൈറ്റ് വാഷ് ചെയ്തിരുക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. മാഗസിന്റെ ഫെബ്രുവരി ലക്കമാണ് വിവാദത്തിലായിരിക്കുന്നത്. 26കാരനായ ടൈലര്‍ മിഷേല്‍ എന്ന ഫോട്ടോഗ്രാഫറാണ് രണ്ടും ഫോട്ടോയും എടുത്തത്.
എന്റെ സാസംഗ് ഫോണില്‍ സൌജന്യമായി കമലയുടെ ഫോട്ടോ 100 ശതമാനം ആത്മവിശ്വാസത്തോടെ എടുത്തുതരാമെന്നും അത് വോഗ് കവറിനെക്കാള് മികച്ചതായിരിക്കുമെന്നും വോഗ് നിലവാരത്തില്‍ നിന്നും താഴെപ്പോയെന്നും ലൈറ്റ് കളറുള്ള കമലയെ ഇങ്ങിനെ വെളുപ്പിക്കേണ്ട ആവശ്യമില്ല -എന്നിങ്ങനെ നീളുന്നു ഫോട്ടോയ്ക്കുള്ള പ്രതികരണങ്ങള്‍.