News Flash
X
ഡ്രൈവ് ഇൻ സിനിമ കൊച്ചിയിലെത്തി; ‘തിയറ്റർ’ ഇനി കാറിനുള്ളിൽ

ഡ്രൈവ് ഇൻ സിനിമ കൊച്ചിയിലെത്തി; ‘തിയറ്റർ’ ഇനി കാറിനുള്ളിൽ

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
ലോക്ക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സാമൂഹിക വ്യാപനം രൂക്ഷമായതിനാൽ തിയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കോവിഡ് മഹാമാരി മൂലം മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുകയാണ് കേരളത്തിലെ സിനിമാകൊട്ടകകൾ. ലോക്ക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സാമൂഹിക വ്യാപനം രൂക്ഷമായതിനാൽ തിയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഒടിടി റിലീസായി എത്തുന്ന ചിത്രങ്ങൾ ഫോണിലോ ടിവിയിലോ കണ്ട് തൃപ്തിയടയുകയാണ് സിനിമാ ആസ്വാദകർ. ഈ അസാധാരണകാലത്തും തിയറ്ററിലിരുന്ന് സിനിമ കണുന്ന പ്രതീതിയാണ് ഡ്രൈവ് ഇൻ സിനിമാ സൗകര്യം നമുക്ക് സമ്മാനിക്കുന്നത്.

തുറസ്സായ ഒരിടത്ത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളിൽ തന്നെയിരുന്ന് ബിഗ് സ്‌ക്രീനിൽ സിനിമ കാണാനാകുമെന്നതാണ് ഡ്രൈവ് ഇൻ സിനിമയുടെ പ്രത്യേകത. ഈ പ്രദർശന സൗകര്യം ഇപ്പോൾ കേരളത്തിലേക്കും വരികയാണ്.

കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാർക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ഓഡിയോ കേൾക്കാനും സൗകര്യമൊരുക്കും.
പ്രദർശനസമയം നിശ്ചയിച്ചു കഴിഞ്ഞാൽ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാർ ഒരുക്കും.

ബംഗളൂരു, ഡൽഹി, മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളിൽ ഈ സംവിധാനത്തിൽ പ്രദർശനം സംഘടിപ്പിച്ച സൺസെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലും പ്രദർശനമൊരുക്കുന്നത്. കൊച്ചിയിൽ ഒക്ടോബർ നാലിനാണ് ഉദ്ഘാടന പ്രദർശനം. കൊച്ചി ലേ മെറിഡിയൻ ഹോട്ടൽ ആണ് വേദി. ആദ്യ പ്രദർശനത്തിന് 15 അതിഥികൾക്ക് അവസരമൊരുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർഡെയ്‌സ് ആണ് ഉദ്ഘാടന ചിത്രമായി നിശ്ചയിച്ചിട്ടുള്ളത്.

SHARE :
folder_openTags
content_copyCategory