News Flash
X
സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ ടൊവിനോ തോമസ് ഐസിയുവിൽ

സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ ടൊവിനോ തോമസ് ഐസിയുവിൽ

personmtp rafeek access_timeWednesday October 7, 2020
HIGHLIGHTS
മലയാളി ചലച്ചിത്ര താരം ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.

കൊച്ചി: മലയാളി ചലച്ചിത്ര താരം ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.

കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം താരത്തിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലായിരുന്നു. എന്നാൽ, പിന്നീട് വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ടൊവിനോയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും ഡോക്ടർമാർ അറിയിച്ചു.

SHARE :
folder_openTags
content_copyCategory