X
കോവിഡ് കാലത്തെ മലയാള സിനിമാ പോര്; സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന്; ഇവരുടെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്

കോവിഡ് കാലത്തെ മലയാള സിനിമാ പോര്; സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന്; ഇവരുടെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്

personmtp rafeek access_timeSaturday May 16, 2020
HIGHLIGHTS
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തിയേറ്ററുകള്‍ വിട്ട് ഓണ്‍ലൈന്‍ റിലീസിലേക്കു മാറാനുള്ള ശ്രമം മലയാള സിനിമാ രംഗത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കമിടുന്നു.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തിയേറ്ററുകള്‍ വിട്ട് ഓണ്‍ലൈന്‍ റിലീസിലേക്കു മാറാനുള്ള ശ്രമം മലയാള സിനിമാ രംഗത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കമിടുന്നു. ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യുമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമയുടെ നിര്‍മാണം. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.

jayasurya-aditi-rao-hydari-duo-s-sufiyum-sujathayum-amazon-release

അതേ സമയം, നിര്‍മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ വ്യവസായം ഒന്നടങ്കം വലിയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ ചെയ്യുന്നത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory