വിദഗ്ധ പരിശോധനക്കായി രജനികാന്ത് വിദേശത്തേക്ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെ വിദഗ്ധ പരിശോധനയ്ക്കായി നടന്‍ രജനികാന്ത് വിദേശത്തേക്ക്. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം. ജനുവരി 14ന് രജനി സിംഗപ്പൂരിലേക്ക് തിരിക്കും. വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കി.

രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതോടെ തമിഴ്‌നാട്ടില്‍ ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. വിവിധയിടങ്ങളില്‍ രജനികാന്തിന്റെ കോലം കത്തിച്ചു. രജനികാന്ത് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാശ്രമം. ഇന്നലെ രജനികാന്തിന്റെ വീടിന്റെ മുന്നില്‍ ഒരു ആരാധകന്‍ ആത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു. ചെന്നൈ സ്വദേശി മുരുകേശനാണ് തീകൊളുത്തിയത് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആരാധകനെ ആശുപത്രിയിലേക്ക് മാറ്റി.