നടന്‍ ബാലയ്ക്ക് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ആദരം; അംഗീകാരം നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരം

നടന്‍ ബാലയ്ക്ക് റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഹോണറി ഡോക്ടറേറ്റ്. സൗത്ത് ഇന്ത്യയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ‘ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നടത്തിവരുന്നത്. ചികിത്സാസഹായമടക്കം ട്രസ്റ്റ് മുഖേനെ ഒരുക്കുന്നുണ്ട്. ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തെ ആദരിക്കുന്നത്.

ഡിസംബര്‍ 28 നാണ് ബഹുമതി ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് താരത്തിന് ലഭിച്ചത്. അമേരിക്കയില്‍ വെച്ചായിരുന്നു ബിരുന്തദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. നാളെ കോട്ടയത്ത് വെച്ചാണ് ബിരുന്തദാനച്ചടങ്ങ്.