News Flash
X
2020-ല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ മലയാള സിനിമാതാരം

2020-ല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ മലയാള സിനിമാതാരം

personSJ access_timeFriday January 1, 2021
HIGHLIGHTS
ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഒഫീഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മോഹന്‍ലാല്‍ ആണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ മലയാള സിനിമാതാരം.

2020ല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ മലയാള താരം ആരാണെന്ന് ഗൂഗിള്‍ ട്രെന്‍ഡ്സ് പുറത്തു വിട്ടു. ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഒഫീഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മോഹന്‍ലാല്‍ ആണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ മലയാള സിനിമാതാരം. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ രണ്ടാമനായി ഇടം നേടിയിരിക്കുന്നത് യുവതാരമായ ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന് ശേഷം മൂന്നാമതായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഈ ലിസ്റ്റിലുണ്ട്.

ന്യൂസിലാന്‍ഡ്, ഒമാന്‍, കുവൈത്ത്, യു.എ.ഇ, ബഹറൈന്‍, കാനഡ, ഖത്തര്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സൗദി അറേബ്യാ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത് മോഹന്‍ലാലിനെയാണ്. പാകിസ്ഥാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജര്‍മ്മനി, സിങ്കപ്പൂര്‍, ഫ്രാന്‍സ്, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ദുല്‍ഖര്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇറാനില്‍ മമ്മൂട്ടിയാണ് ഇവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന താരം.

SHARE :
folder_openTags
content_copyCategory