banner Ad
X
ഒമാനില്‍ മലയാളികള്‍ക്കായി നിയമസഹായ സെല്‍

ഒമാനില്‍ മലയാളികള്‍ക്കായി നിയമസഹായ സെല്‍

personGulf Malayaly access_timeSaturday November 23, 2019
HIGHLIGHTS
നിയമക്കുരുക്കില്‍പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള നോര്‍ക്ക പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മസ്‌കത്ത്: നിയമക്കുരുക്കില്‍പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള നോര്‍ക്ക പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലീഗല്‍ കണ്‍സള്‍ട്ടന്റായി അഡ്വ. ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു. മസ്‌കത്ത് ആസ്ഥാനമായുള്ള ഹസ്സന്‍ മുഹസിന്‍ അല്‍ ലവാത്തി ലീഗല്‍ സ്ഥാപനത്തിലെ സീനിയര്‍ അഭിഭാഷകനാണ് അഡ്വ. ഗിരീഷ്.

ഒമാനില്‍ മലയാളികള്‍ നേരിടുന്ന നിയമപരായ ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ചെയ്യാന്‍ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് അഡ്വ. ഗിരീഷ്‌കുമാര്‍ പറഞ്ഞു.

SHARE :
folder_openTags
content_copyCategory