
സ്പോണ്‍സര്‍ഷിപ് മാറാന്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടെത്തണം
HIGHLIGHTS
കുവൈത്തില്‍ സ്പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണം. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായാണു നടപടിയെന്നു താമസാനുമതി കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ പറഞ്ഞു.
വീട്ടുജോലിക്കാര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ അതേ ജോലിയിലേക്കു മാറ്റം സാധ്യമാണ്. അതിന്റെ മറവില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു മാറ്റം അനുവദിക്കണമെങ്കില്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരായി ഒപ്പിട്ട് നല്‍കണമെന്നു വ്യവസ്ഥ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.