News Flash
X
ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങും

ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങും

personTF access_timeThursday October 15, 2020
HIGHLIGHTS
ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ഈ സീസണില്‍ 52 ദിവസത്തോളം മഴയുണ്ടായേക്കാം. ഹെലിയാന്തമം ജെറാനിയം എന്നീ പൂക്കളുടെ കൃഷിക്ക് കൂടി ഈ മഴ ഗുണമാകുമെന്നതിനാലാണ് അല്‍ വസ്മി എന്ന വ്യക്തമാക്കി. പകല്‍സമയം ഉയര്‍ന്ന താപനില 35 ഉം കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തും. രാത്രിയില്‍ തണുപ്പ് കൂടും.കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലുണ്ടാവുന്ന പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളെ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. ആവശ്യമായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക, കൈകള്‍ എപ്പോഴും അണുവിമുക്തമാക്കി സൂക്ഷിക്കുക, അസുഖ ബാധിതരായ ആളുകളുമായി അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory