
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്; 138 പേര് രോഗമുക്തരായി
HIGHLIGHTS
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര് രോഗമുക്തരായി.
ദോഹ: ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര് രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 55 പേര് യാത്രക്കാരാണ്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ചികിത്സയിലുളളവരുടെ എണ്ണം 2,924 ആയി ഉയര്‍ന്നു.
കോവിഡ് ബാധിച്ച് ഖത്തറില്‍ പുതിയ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 246. 11,524 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 12,86,667 ആയി. ഇന്ന് 36 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 289 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 27 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.