News Flash
X
യുഎഇയില്‍ കോവിഡ് നിയന്ത്രണ ലംഘനത്തിന് 3,000 ദിര്‍ഹം പിഴ

യുഎഇയില്‍ കോവിഡ് നിയന്ത്രണ ലംഘനത്തിന് 3,000 ദിര്‍ഹം പിഴ

personsumeera access_timeTuesday August 4, 2020
HIGHLIGHTS
കോവിഡ് വ്യാപനനിയന്ത്രണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായ്: കോവിഡ് വ്യാപനനിയന്ത്രണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിഴ തുക ഇനി മുതല്‍ 3,000 ദിര്‍ഹമായിരിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

വാഹനയാത്രകളിലെ നിയന്ത്രണങ്ങളും തുടരും. കാറുകളില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താലും 3,000 ദിര്‍ഹം പിഴയൊടുക്കണം. ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസക് അലക്ഷ്യമായി വലിച്ചെറിയുന്നവരും 3,000 ദിര്‍ഹം നല്‍കണം. വാഹനങ്ങളില്‍ നിന്നാണ് വലിച്ചെറിയുന്നതെങ്കില്‍ ലൈസന്‍സില്‍ ആറ് ബ്ലോക്ക് പോയിന്റുകള്‍ പതിക്കും.

കഠിന വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ മാസ്‌കിന് ഇളവുണ്ട്. ശ്വാസതടസ്സമുണ്ടായി ജീവഹാനി സംഭവിക്കാനിടയുള്ളതിനാലാണിത്. എന്നാല്‍, ഇവര്‍ രണ്ട് മീറ്ററിലധികം അകലം പാലിച്ചേ വ്യായാമത്തിലേര്‍പ്പെടാവൂ. സന്ദര്‍ശകര്‍ക്ക് ഇരുന്നു കഴിക്കാന്‍ അനുമതിയുള്ള ഹോട്ടലുകളിലെ മോശകളും രണ്ട് മീറ്റര്‍ അകലത്തിലായിരിക്കണം സെറ്റ് ചെയ്യേണ്ടത്.

SHARE :
folder_openTags
content_copyCategory