News Flash
X
ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്നും മരണമില്ല

ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്നും മരണമില്ല

personmtp rafeek access_timeMonday November 30, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് കൂടുതല്‍ പേര്‍ കോവിഡ് മുക്തി നേടി. ഇന്ന് പുതുതായി 185 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദോഹ:ഖത്തറില്‍ ഇന്ന് കൂടുതല്‍ പേര്‍ കോവിഡ് മുക്തി നേടി. ഇന്ന് പുതുതായി 185 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 33 പേര്‍ യാത്രക്കാരാണ്. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 136,090 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,506 ആയി കുറഞ്ഞു. ഇതില്‍ 280 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഖത്തറില്‍ ഇന്നും കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 237.
33 travellers test positive for Covid-19 in Qatar on Nov 30


 

SHARE :
folder_openTags
content_copyCategory