
ഖത്തറില്‍ 410 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരാള്‍ കൂടി മരിച്ചു
HIGHLIGHTS
ഖത്തറില്‍ പുതുതായി 410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 426 പേര്‍ക്കാണ് രോഗം ഭേദമായത്.
ദോഹ: ഖത്തറില്‍ പുതുതായി 410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 426 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,023 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 154 ആയി. 4 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 132 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 29 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 530 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.