News Flash
X
കുവൈത്ത് മന്ത്രാലയങ്ങളില്‍ കരാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് മന്ത്രാലയങ്ങളില്‍ കരാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

personsumeera access_timeWednesday August 5, 2020
HIGHLIGHTS
മുമ്പ് മന്ത്രാലയങ്ങളില്‍ സ്ഥിര നിയമനങ്ങളില്‍ ജോലി ചെയ്തിരുന്ന പലരെയും ഇതിനകം പിരിച്ചു വിടുകയോ, വകുപ്പുകള്‍ മാറ്റി കരാറടിസ്ഥാനമാക്കുകയോ ചെയ്തിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രാലയങ്ങളിലെ സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പത് ശതമാനത്തിലധികം പേര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്പ് മന്ത്രാലയങ്ങളില്‍ സ്ഥിര നിയമനങ്ങളില്‍ ജോലി ചെയ്തിരുന്ന പലരെയും ഇതിനകം പിരിച്ചു വിടുകയോ, വകുപ്പുകള്‍ മാറ്റി കരാറടിസ്ഥാനമാക്കുകയോ ചെയ്തിട്ടുണ്ട്.

തൊഴില്‍മേഖലയെ ബാധിക്കാത്ത രീതിയില്‍ വൈദഗ്ധ്യമുള്ള വിദേശികളെ കാലക്രമേണ പിരിച്ചു വിടും. ജോലിയെ തടസ്സപ്പെടുത്താതിരിക്കാനാണ് ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 ഡിസംബറില്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം, കുവൈത്തിലുള്ള മൂന്ന് ദശലക്ഷം പ്രവാസികളില്‍ 1,20,000 പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നു.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയെ മറികടക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി തലവന്‍ എം പി ഖലീല്‍ അല്‍ സ്വാലിഹ് പറഞ്ഞു. അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന ദേശീയ അസംബ്ലിയില്‍ അവതരിപ്പിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതായും അദ്ദേഹം അറിയിച്ചു. 2018ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കുവൈറ്റൈസേഷന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ ഭൂരിപക്ഷം ജോലികളിലും സ്വദേശികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടു വന്നത്. പദ്ധതി നിലവില്‍ വന്ന 2018ല്‍ തന്നെ സര്‍ക്കാര്‍ ജോലിയുള്ള 50,000ത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. എല്ലാ മേഖലകളിലും പിടിമുറുക്കി കോവിഡ് മുന്നേറുമ്പോഴാണ് കുവൈത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടവും വരാന്‍ പോകുന്നത്.

SHARE :
folder_openTags
content_copyCategory