കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ 50ലേറെ പേര്‍ക്ക് രോഗം

bahrain covid

മനാമ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബഹ്റൈനില്‍ ഒരു കമ്പനിയില്‍ മാത്രമായി 51 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതു മൂലമാണ് ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കാനിടയായത് എന്നാണ് കരുതുന്നതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കമ്പനിയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി പൊതുജനാരോഗ്യ വിഭാഗം അധികൃതര്‍ക്ക് വിവരം ലഭിച്ചിരന്നുു. ഇതേ തുടര്‍ന്ന് ഫീല്‍ഡ് വിസിറ്റ് നടത്തി ജീവനക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതിലാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടെത്തിയത്. നിരവധി നിയമലംഘനങ്ങള്‍ ഇവിടെ കണ്ടെത്തി. ഇതിനെതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ കോവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ALSO WATCH