ഖത്തറില്‍ 520 പേര്‍ക്ക് കൊവിഡ്; 961 പേര്‍ക്ക് രോഗം ഭേദമായി

qatar new corona cases

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, 961 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 98,232 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ചികില്‍ കഴിഞ്ഞിരുന്ന 4 പേര്‍ കൂടി ഇന്നു മരിച്ചു. 30,57,70,91 വയസ്സ് പ്രായമുള്ളവരാണ് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 146 ആയി. 7 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഗുരുതരാവസ്ഥയില്‍ തുടരുന്നവരുടെ എണ്ണം 139 ആയി.

64 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 699 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ ഇതുവരെയായി 1,02,630 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4101 പേര്‍ക്ക് പരിശോധന നടത്തി. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 4,04,868 ആയി.

520 confirmed COVID-19 positive with 4 deaths and 961 recoveries on July 10