കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 638 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പേര് കൂടി മരിച്ചു. 520 പേരാണ് രോഗമുക്തി നേടിയത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 463 പേരും സ്വദേശികളാണ്.
ആകെ രോഗികള്‍ 49,941ഉം മരണം 368ഉം ആയി. 40,463 പേരാണ് ഇതിനെ രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതരായത്. നിലവില്‍ 9,110 പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. 157 പേര് ഐസിയുവിലാണ്.
— Kuwait News Agency – English Feed (@kuna_en) July 5, 2020