X
അടുത്ത ആറ് മാസത്തിനുള്ളില്‍ ദുബയിലെ 70 ശതമാനം കമ്പനികളും അട്ച്ചൂപൂട്ടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സര്‍വേ

അടുത്ത ആറ് മാസത്തിനുള്ളില്‍ ദുബയിലെ 70 ശതമാനം കമ്പനികളും അട്ച്ചൂപൂട്ടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സര്‍വേ

personmtp rafeek access_timeThursday May 21, 2020
HIGHLIGHTS
ദുബയില്‍ 70 ശതമാനം ബിസിനസ് സ്ഥാപനങ്ങളും അടുത്ത ആറ് മാസത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിയേക്കുമെന്ന് സര്‍വേ.

ദുബയ്: ദുബയില്‍ 70 ശതമാനം ബിസിനസ് സ്ഥാപനങ്ങളും അടുത്ത ആറ് മാസത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിയേക്കുമെന്ന് സര്‍വേ. ദുബയ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍വേയിലാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്തിനേല്‍പ്പിച്ച ആഘാതം വ്യക്തമാക്കുന്നത്. യുഎഇയില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന ഏപ്രില്‍ 16 മുതല്‍ 22 വരെയാണ് സര്‍വേ നടത്തിയത്. രാജ്യത്തെ 1228 കമ്പനികളുടെ സിഇഒമാരെയാണ് ഇതിനായി ബന്ധപ്പെട്ടത്.

സര്‍വേയില്‍ ഉള്‍പ്പെടുത്തിയതില്‍ നാലില്‍ മൂന്ന് ഭാഗം 20 തൊഴിലാളികളില്‍ കുറവുള്ള ചെറുകിട കമ്പനികളാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ബിസിനസ് അവസാനിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേര്‍ അഭിപ്രായപ്പെട്ടു. 27 ശതമാനം അടുത്ത മാസം തന്നെ അടുച്ചുപൂട്ടല്‍ പ്രതീക്ഷിക്കുന്നവയാണ്.

ദുബയിലുള്ള 2,45,000 കമ്പനികളില്‍ നിന്നാണ് 1228 എണ്ണം സര്‍വേക്കായി തിരഞ്ഞെടുത്തതെന്ന് ദുബയ് ചേംബര്‍ വക്താവ് പറഞ്ഞു. ഏപ്രിലില്‍ ദുബയിലെ ലോക്ക്ഡൗണ്‍ ഏറ്റവും കടുത്തതായിരുന്നു. കടുത്ത നടപടികള്‍ ദീര്‍ഘകാലം തുടരുമെന്ന പ്രതീക്ഷയിലായിരുന്നു അവരുടെ പ്രതികരണമെന്ന് അദ്ദേഹം വിശദീകരിച്ചു. വരുന്ന ആഴ്ച്ചകളില്‍ വ്യാപാര രംഗത്തെ ആത്മവിശ്വാസം വര്‍ധിക്കാനും സ്ഥിതിഗതികള്‍ മെച്ചപ്പെടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

70% of Dubai companies expect to go out of business within six months due to coronavirus pandemic, survey says


 

SHARE :
folder_openTags
content_copyCategory