ഖത്തറില്‍ നിന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് 94 വിമാനങ്ങള്‍; 16381 പേര്‍ നാടണഞ്ഞു

93 repatriation flights departed from Doha

ദോഹ: ഖത്തറില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ പറന്നത് 94 വിമാനങ്ങള്‍. ഇത്രയും വിമാനങ്ങളിലായി 16381 യാത്രക്കാരാണ് നാട്ടിലെത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 45 വന്ദേഭാരത് വിമാനങ്ങള്‍, കമ്പനികള്‍ ചാര്‍ട്ടര്‍ ചെയ്ത് 35 വിമാനങ്ങള്‍, സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 14 വിമാനങ്ങള്‍ എന്നിവയാണ് ഇന്ന് വരെയായി നാട്ടിലെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെ കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരത് വിമാനമാണ് ഏറ്റവും ഒടുവിലായി ഇന്ത്യയിലേക്കു പോയത്. ഈ വിമാനത്തില്‍ 180 യാത്രക്കാരും മൂന്ന് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. വന്ദേഭാരത് വിമാനങ്ങളില്‍ ഇതുവരെ 7821 യാത്രക്കാരും 215 കുഞ്ഞുങ്ങളുമാണ് നാട്ടിലേക്കു പോയത്. ഇന്ന് കേരളത്തിലേക്ക് വന്ദേഭാരത് വിമാനമില്ല. നാളെ വൈകീട്ട് 3.05ന് കൊച്ചിയിലേക്കാണ് കേരളത്തിലേക്കുള്ള അടുത്ത വിമാനം. 26നും 27നും തിരവനന്തപുരത്തേക്കും 29ന് കണ്ണൂരിലേക്കും 30ന് കോഴിക്കോട്ടേക്കുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം ഇനി വന്ദേഭാരത് വിമാനങ്ങള്‍ ഉള്ളത്.

93 repatriation flights departed from Doha to various destinations in India