X
‘എ ഫാല്‍ക്കണ്‍സ് ഐ: ട്രിബ്യൂട്ട് ടു ഷെയ്ഖ് സൗദ് അല്‍ ഥാനി’ എക്സ്പോ ഇന്ന് തുറക്കും

‘എ ഫാല്‍ക്കണ്‍സ് ഐ: ട്രിബ്യൂട്ട് ടു ഷെയ്ഖ് സൗദ് അല്‍ ഥാനി’ എക്സ്പോ ഇന്ന് തുറക്കും

personsummera access_timeSunday August 2, 2020
HIGHLIGHTS
ട്രിബ്യൂട്ട് ടു ഷെയ്ഖ് സൗദ് അല്‍ താനി' എന്ന പേരില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സ് (എംഐഎ) നടത്തുന്ന എക്‌സിബിഷന്‍ ഇന്നാരംഭിക്കും.

ദോഹ: ‘എ ഫാല്‍ക്കണ്‍സ് ഐ: ട്രിബ്യൂട്ട് ടു ഷെയ്ഖ് സൗദ് അല്‍ ഥാനി’ എന്ന പേരില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സ് (എംഐഎ) നടത്തുന്ന എക്‌സിബിഷന്‍ ഇന്നാരംഭിക്കും.

ഖത്തറിലെ ഏറ്റവും മികച്ച കലക്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ഷെയ്ഖ് സൗദ് 1997 മുതല്‍ 2005 വരെ ദേശീയ സാംസ്‌കാരിക, കല, പൈതൃക സമിതിയുടെ തലവനായിരുന്നു. ഖത്തര്‍ മ്യൂസിയങ്ങളിലെ ലോകോത്തര ശേഖരങ്ങള്‍ക്ക് അടിത്തറ പാകിയത് ഇദ്ദേഹമായിരുന്നു.

ചരിത്രാതീത ഫോസിലുകള്‍, ഈജിപ്ഷ്യന്‍ പുരാതനവസ്തുക്കള്‍, ഓറിയന്റലിസ്റ്റ് പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ മാസ്റ്റര്‍പീസുകള്‍ തുടങ്ങി 300 ലധികം കലാസൃഷ്ടികള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.

ഷെയ്ഖ് സൗദിന്റെ ആശയം പിന്‍പറ്റിയാണ് എക്‌സിബിഷന്‍ തയ്യാറാക്കിയതെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍  ഷെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് അല്‍ ഥാനി പറഞ്ഞു. കലകളോടുള്ള സ്‌നേഹം പരിധിയില്ലാത്തതാണെന്നും സമൂഹത്തെ സേവിക്കുന്നതിനായി ഖത്തറില്‍ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വിഭവങ്ങള്‍ വികസിപ്പിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE :
folder_openTags
content_copyCategory