ഖത്തറില്‍ നിന്നു വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ വേണ്ട

qatar quarantine

അബൂദബി: ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന പുതിയ പട്ടികയിലാണ് ഖത്തറിനെ ഹരിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉപരോധം പിന്‍വലിച്ച സാഹചര്യത്തിലാണ് ഖത്തറിനെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവയാണ് ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഹരിത പട്ടികയില്‍ ഉള്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്റൈന്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല.

അതേസമയം, അബൂദിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അബൂദബിയില്‍ എത്തിയാല്‍ ഒരിക്കല്‍ കൂടി പിസിആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും നിബന്ധനയുണ്ട്.