
അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20ലേറെ പേര്‍ക്ക് കോവിഡ്
HIGHLIGHTS
അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം 20 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്.
അബൂദബി: അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം 20 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഇമറാത്ത് അല്‍യൗം ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുത്തവര്‍ സാമൂഹിക അകലം പാലിക്കാത്തതാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ കാരണമായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതിനെതിരേ ആരോഗ്യ വകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നല്കി. എല്ലാവരുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.