ഖത്തറില്‍ ഇന്ന് കൂടുതല്‍ രോഗമുക്തി; ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

qatar covid decrease

ദോഹ: ഖത്തറില്‍ ഏതാനും ദിവസങ്ങള്‍ക്കിടെ ഇന്ന് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ന് 188 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 39 പേര്‍ യാത്രക്കാരാണ്. അതേ സമയം, 246 പേര്‍ രോഗമുക്തി നേടിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 3,173 ആയി കുറഞ്ഞു. ആകെ രോഗമുക്തി നേടിയവര്‍ 143,858 ആയി.

രാജ്യത്ത് പുതുതായി കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 246. രാജ്യത്ത് രോഗബാധ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.