News Flash
X
ഒമാനും ഇന്ത്യയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ഇന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാം

ഒമാനും ഇന്ത്യയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ഇന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാം

personmtp rafeek access_timeThursday October 1, 2020
HIGHLIGHTS
ഇന്ത്യക്കും ഒമാനും ഇടയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തിയതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

മസ്‌ക്കത്ത്: ഇന്ത്യക്കും ഒമാനും ഇടയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തിയതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്നു മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇത് പ്രകാരം ഇന്ത്യന്‍, ഒമാന്‍ വിമാന കമ്പനികള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്താവുന്നതാണ്. ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍, ഇന്ത്യന്‍ വിസയുള്ള ഒമാന്‍ പൗരന്മാര്‍, ഒമാന്‍ പൗരത്വമുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് ഇതു പ്രകാരം ഇന്ത്യയിലേക്ക് യാത്ര ചെയ്യാം.

ഇന്ത്യയില്‍ നിന്ന ഒമാനിലേക്ക് ഒമാന്‍ പൗരന്മാര്‍, ഒമാന്‍ റെസഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. ഒമാനിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനമുണ്ടോ എന്ന കാര്യം ടിക്കറ്റ് ഇഷ്യു ചെയ്യും മുമ്പ് വിമാന കമ്പനികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. നവംബര്‍ 30 വരെയാണ് നിലവില്‍ കരാറിന്റെ കാലാവധി.

ഒമാനില്‍ ഇന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.


 

SHARE :
folder_openTags
content_copyCategory