News Flash
X
അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സ്റ്റോറുകളുടെ വാടക പകുതിയാക്കി കുറച്ചു

അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സ്റ്റോറുകളുടെ വാടക പകുതിയാക്കി കുറച്ചു

personmtp rafeek access_timeTuesday October 27, 2020
HIGHLIGHTS
അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മുഴുവന്‍ സ്‌റ്റോറുകളുടെയും ധാന്യപ്പുരകളുടെയും വാടകയില്‍ 50 ശതമാനം കുറവ് വരുത്തിയതായി ഹസദ് പ്രഖ്യാപിച്ചു.

ദോഹ: അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മുഴുവന്‍ സ്‌റ്റോറുകളുടെയും ധാന്യപ്പുരകളുടെയും വാടകയില്‍ 50 ശതമാനം കുറവ് വരുത്തിയതായി ഹസദ് പ്രഖ്യാപിച്ചു. നവംബര്‍ 1 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് വാടകയില്‍ കുറവ് വരുത്തിയത്്.

പ്രാദേശിക കന്നുകാലി വിപണിയെയും ബന്ധപ്പെട്ട വാണിജ്യ മേഖലയെയും സഹായിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ഹസദ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ സാദ പ്രസ്താവനയില്‍ അറിയിച്ചു. ഉപഭോക്താക്കളുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും പരിഹരിക്കുന്ന രീതിയിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് വികസിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റിലെയും അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെയും മുഴുവന്‍ ഷോപ്പുകള്‍ക്കും ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ആറ് മാസം പൂര്‍ണമായും വാടക ഒഴിവാക്കി നല്‍കുന്നതായി ഹസദ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

Al Wakra Central Market stores and barns rent slashed by 50%


 

SHARE :
folder_openTags
content_copyCategory