News Flash
X
സൗദിയില്‍ ആലപ്പുഴ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

സൗദിയില്‍ ആലപ്പുഴ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

personmtp rafeek access_timeMonday October 19, 2020
HIGHLIGHTS
സൗദിയിലെ ജുബൈലില്‍ ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

റിയാദ്: സൗദിയിലെ ജുബൈലില്‍ ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാനെ (43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുസാദ് അല്‍ സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്നു. ഭാര്യ: ജാസ്മിന്‍. മക്കള്‍: ആബിദ്, ആയിഷ.

SHARE :
folder_openTags
content_copyCategory