News Flash
X
ഖത്തറില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ്; സേവന പാതയില്‍ അലീവിയ

ഖത്തറില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ്; സേവന പാതയില്‍ അലീവിയ

personmtp rafeek access_timeThursday October 1, 2020
HIGHLIGHTS
ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് അലീവിയ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഏഴു മുതലാണ് ക്യാമ്പ് നടത്തുന്നത്

ദോഹ: അലീവിയ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് വെല്‍കെയര്‍ ഫാര്‍മസീസിന്റെ സേവനവിഭാഗമായ ആള്‍വെല്‍ ഡോട് ലൈവ് ഖത്തറില്‍ ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് രക്തദാന ക്യാമ്പ് നടത്തും. കോവിഡ് സാഹചര്യത്തിലും മാനുഷികപരമായ പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുത് എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ക്യാമ്പ സംഘടിപ്പിക്കുന്നതെന്ന് അലീവിയ എംഡിയും ചെയര്‍മാനുമായ കെ പി അഷ്റഫാണ് അറിയിച്ചു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ഇളവുനല്‍കിയത് പ്രയോജനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് അലീവിയ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഏഴു മുതലാണ് ക്യാമ്പ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 4412999 എന്ന നമ്പറില്‍ വിളിക്കുകയോ 55212999 നമ്പറില്‍ വാട്സ്ആപ് ചെയ്യുകയോ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory