News Flash
X
അമേരിക്കയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു

അമേരിക്കയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
അമേരിക്കയില്‍നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികള്‍ കുവൈത്ത് ആരംഭിച്ചു.

കുവൈത്ത് സിറ്റി: അമേരിക്കയില്‍നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികള്‍ കുവൈത്ത് ആരംഭിച്ചു. വാക്‌സിന്‍ ഇറക്കുമതിക്ക് ആവശ്യമായ ടെന്‍ഡര്‍ നല്‍കാന്‍ ഒരുങ്ങാന്‍ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് ടെന്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നത്. നിര്‍ദേശം അന്തിമ അംഗീകാരത്തിനായി സ്‌റ്റേറ്റ് ഓഡിറ്റ് ബ്യൂറോയിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

വാക്‌സിന്‍ വിതരണത്തിനായി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണൈസേഷനുമായി ധാരണയിലെത്തിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദിനാര്‍ വകയിരുത്തിയിട്ടുണ്ട്.

ഒരാള്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനായി ആദ്യഘട്ടത്തില്‍ 17 ലക്ഷത്തിലധികം ഡോസ് ഇറക്കുമതി ചെയ്യും. 8,54,000ല്‍ അധികം പേര്‍ക്ക് ഇത് ഉപയോഗിക്കാം.

SHARE :
folder_openTags
content_copyCategory