News Flash
X
കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

personmtp rafeek access_timeTuesday September 29, 2020
HIGHLIGHTS
കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ദോഹ: കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖത്തര്‍ ദേശീയ പതാക താഴ്ത്തികെട്ടും. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

‘അമീറിന്റെ വിയോഗത്തോടെ ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു. ഉയര്‍ന്ന ജ്ഞാനം, മിതത്വം, ദീര്‍ഘവീക്ഷണം, മികച്ച നിലപാടുകള്‍ എന്നിവയാല്‍ വേര്‍തിരിച്ചറിയപ്പെട്ട ഒരു മികച്ച നേതാവാണ് കുവൈത്ത് അമീറെന്ന്’ അമീരി ദിവാന്‍ പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന് ആത്മസുഹൃത്തിനെയാണ് കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ വിയോഗത്തിലൂടെ ഖത്തറിന് നഷ്ടമായിരിക്കുന്നത്. ഖത്തറുമായി എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവിന്റെ വിയോഗം രാജ്യത്തെ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിപ്പിക്കുന്നതിനുളള നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കേയാണ്
അതിന് ചുക്കാന്‍ പിടിച്ച ശെയ്ഖ് സബാഹിന്റെ വിയോഗം.


 

SHARE :
folder_openTags
content_copyCategory