
ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് അയവു വരുന്നതായ സൂചനകള്‍ക്കിടെ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സൗദ് കത്ത് കൊടുത്തയച്ചു.
ഡിസംബര്‍ 10ന് സൗദിയിലെ റിയാദില്‍ നടക്കുന്ന ജിസിസി സുപ്രിം കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനാണ് അമീറിന് ക്ഷണം ലഭിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയില് നിന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല് ഥാനി ക്ഷണക്കത്ത് സ്വീകരിച്ചു.
ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമെന്ന് കുവൈത്ത് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഖത്തറും സൗദിയും യുഎഇയും ബഹ്റയ്നും ഉച്ചകോടിയില്‍ അനുരഞ്ജനത്തിനെത്തുമെന്നാണ് കുവൈത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയത്.