News Flash
X
അടിയന്തര വൈദ്യസഹായവുമായി ഖത്തര്‍ അമീരി സേനയുടെ വിമാനം ബെയ്‌റൂത്തിലേക്ക് കുതിച്ചു

അടിയന്തര വൈദ്യസഹായവുമായി ഖത്തര്‍ അമീരി സേനയുടെ വിമാനം ബെയ്‌റൂത്തിലേക്ക് കുതിച്ചു

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബെയ്‌റൂത്ത് ജനതയ്ക്ക് അടിയന്തര സഹായവുമായി ഖത്തര്‍.

ദോഹ: സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബെയ്‌റൂത്ത് ജനതയ്ക്ക് അടിയന്തര സഹായവുമായി ഖത്തര്‍. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശ പ്രകാരം അടിയന്തര വൈദ്യസഹായവുമായി അമീരി സേനയുടെ ആദ്യ വിമാനം ബെയ്‌റൂത്ത് റഫീക്ക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു തിരിച്ചു. ചൊവ്വാഴ്ച്ച ബെയ്‌റൂത്ത് തുറമുഖത്തുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 4000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരത്തെയാകെ വിറപ്പിച്ച സ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. രണ്ട് ലക്ഷത്തിലെറെ പേര്‍ ഭവനരഹിതരായതായി ബെയ്‌റൂത്ത് സിറ്റി ഗവര്‍ണര്‍ മര്‍വാന്‍ അബൂദ് പറഞ്ഞു.

ലബ്‌നാന്‍ പ്രസിഡന്റ് മൈക്കല്‍ ഔനുമായി ടെലഫോണില്‍ ബന്ധപ്പെട്ട അമീര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സ്‌ഫോടനത്തിന് ഇരകളായ സഹോദരങ്ങളുടെ കുടുംബത്തോട് അമീര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.

SHARE :
folder_openTags
content_copyCategory