ദോഹ: ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം ഇന്റര്സെക്ഷന് മുതല്‍ കോര്‍ണിഷ് സ്ട്രീറ്റ് വരെയുള്ള 400 മീറ്റര്‍ ദൂരം ഗതാഗതം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചതായി അശ്ഗാല്‍ അറിയിച്ചു. ഇന്റര്‍സെക്ഷനില്‍ നിന്നുള്ള ട്രാഫിക് സമാന്തരമായുള്ള റോഡിലേക്ക് തിരിച്ചുവിടും. ഇവിടെയുള്ള ട്രാഫിക് സിഗ്നല്‍ ഒഴിവാക്കും. വെള്ളിയാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരിക. ഡൈവേര്ഷന് 10 മാസം നീളുമെന്നും അശ്ഗാല്‍ അറിയിച്ചു.
കോര്‍ണിഷിലെ അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ഷര്‍ഗ് ഇന്റര്‍സെക്ഷനില്‍ നിന്നും ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നും ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുന്നവര്‍ വാഹനം മുന്നോട്ടെടുത്ത് അടുത്ത ഇന്റര്‍സെക്ഷനില്‍ നിന്ന് യുടേണ്‍ ചെയ്യണം.