News Flash
X
ഖത്തറില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും

ഖത്തറില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും

personmtp rafeek access_timeSunday September 20, 2020
HIGHLIGHTS
ഖത്തറിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഘട്ടം ഘട്ടമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ യൂസുഫ് അല്‍ മ

ദോഹ: ഖത്തറിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഘട്ടം ഘട്ടമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ യൂസുഫ് അല്‍ മസ്ലമാനി. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ട സാഹചര്യമില്ല. കോവിഡ് വ്യാപനം തടുയന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കുകയും അവ കൃത്യമായ രീതിയില്‍ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഖത്തര്‍ സര്‍ക്കാറിന്റെ ആരോഗ്യ വിഭാഗം നടപ്പില്‍ വരുത്തുന്ന ഉമിനീര്‍ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന രീതി കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കി മാറ്റിയൈന്ന് അല്‍ മസ്ലമാനി പറഞ്ഞു. കുട്ടികള്‍ക്ക് ഉമിനീരില്‍ നിന്ന് കോവിഡ് പരിശോധിക്കുന്ന രീതി കഴിഞ്ഞ ദിവസം ഖത്തറില്‍ ആരംഭിച്ചിരുന്നു.


 

SHARE :
folder_openTags
content_copyCategory