X
ബഹ്‌റൈനിലെ സല്‍മാബാദില്‍ കാറിനകത്ത് 54 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ബഹ്‌റൈനിലെ സല്‍മാബാദില്‍ കാറിനകത്ത് 54 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

personmtp rafeek access_timeFriday July 10, 2020
HIGHLIGHTS
ബഹ്‌റൈനിലെ സല്‍മാബാദില്‍ കാറിനകത്ത് 54 വയസ്സുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മനാമ: ബഹ്‌റൈനിലെ സല്‍മാബാദില്‍ കാറിനകത്ത് 54 വയസ്സുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നോര്‍തേണ്‍ ഗവര്‍ണറേറ്റ് പോലിസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വിഭാഗമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലിസ് കാറിനകത്ത് പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക സാധ്യത സംശയിക്കുന്നുണ്ട്.

ബന്ധപ്പെട്ട അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സുരക്ഷാ വിഭാഗത്തിന് തുടര്‍ നടപടികള്‍ക്കായി കേസ് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Bahrain: Body found in car in Salmabad

SHARE :
folder_openTags
content_copyCategory