X
ബഹ്‌റൈനില്‍ മാന്‍ഹോള്‍ അപകടം; മൂന്ന് ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു

ബഹ്‌റൈനില്‍ മാന്‍ഹോള്‍ അപകടം; മൂന്ന് ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു

personmtp rafeek access_timeMonday November 16, 2020
HIGHLIGHTS
ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ ഇന്ത്യക്കാരായ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു.

മനാമ: ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ ഇന്ത്യക്കാരായ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടം. ശുചീകരണ തൊഴിലാളികളാണ് മരിച്ചവര്‍. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേബാശിഷ് സാഹൂ, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൗസീഫ് ഖാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. നാല് ഫയര്‍ എന്‍ജിനുകളും 18 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്.

SHARE :
folder_openTags
content_copyCategory