News Flash
X
ഖത്തറിലെ കുടിൽ വ്യവസായ മേഖലയ്ക്ക് ലൈസൻസ് ലഭിക്കാൻ ബിദായയിൽ അപേക്ഷിക്കാം

ഖത്തറിലെ കുടിൽ വ്യവസായ മേഖലയ്ക്ക് ലൈസൻസ് ലഭിക്കാൻ ബിദായയിൽ അപേക്ഷിക്കാം

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
അൽ ബിദായ (കരിയർ ഡെവലപ്‌മെന്റ്) സെന്റർ വഴിയാണ് വീടുകളിലെ വാണിജ്യപ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കാൻ അപേക്ഷ നൽകേണ്ടത്.

ദോഹ: ഖത്തറിലെ കുടിൽ വ്യവസായ വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള സർക്കാർ നീക്കം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ളവർക്ക് പ്രതീക്ഷയേകുന്നു. അൽ ബിദായ (കരിയർ ഡെവലപ്‌മെന്റ്) സെന്റർ വഴിയാണ് വീടുകളിലെ വാണിജ്യപ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കാൻ അപേക്ഷ നൽകേണ്ടത്.

സ്വയം തൊഴിൽ മേഖലയിലെയും ചെറുകിട വ്യാപാരമേഖലയിലെയും വലിയ തോതിലുള്ള ഉണർവിന് ഇത് വഴിയൊരുക്കും. പ്രദേശിക ഉത്പന്നങ്ങൾക്ക് വിപണി ഒരുങ്ങുന്നതോടെ ഗുണമേന്മ വർധിക്കാനും പുതിയ തീരുമാനം സഹായകമാകും.

ശൈത്യകാലം ആരംഭിക്കുന്നതോടെ ലൈസൻസ് നടപടി തുടങ്ങാനാണ് പദ്ധതി. പൂന്തോട്ടകൃഷിക്കാർ, അലങ്കാരച്ചെടി- പൂക്കൾ ഉത്പാദകർ എന്നിവർക്ക് പുറമേ ബോട്ടിക്, ഓഫീസ് സ്‌പേസ്, കരകൗശല വസ്തുകളുടെ നിർമാണം തുടങ്ങി നിരവധി മേഖലകളുടെ വളർച്ചക്ക് ലൈസൻസിംഗ് സംവിധാനം വളരെയധികം പ്രയോജനകരമാകും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്, സിലാടെക് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബിദായ സെന്റർ വഴി അപേക്ഷിച്ചാൽ ഹോം ലൈസൻസ് ലഭിക്കും.

രാജ്യത്തെ സംരംഭകർക്ക് വീടുകളിലെ ചെറുകിട വ്യപാര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നൽകനുമാണ് ഇത്തരമൊരു നടപടിയെന്ന് ബിദായ സെന്റർ മാനേജറും ബോർഡ് അംഗവുമായ അബ്ദുല്ല ഫാലിഹ് അൽ സഈദ് പറഞ്ഞു.

കതാറ കൾചറൽ വില്ലേജിൽ ബിൽഡിംഗ് നമ്പർ 30ൽ ആണ് അൽ ബിദായ സെന്ററിന്റെ ഓഫീസ്. ഫോൺ: 44080268. കൂടുതൽ വിവരങ്ങൾക്ക് www.bedaya.qa എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഇ-മെയിൽ: [email protected]

കൂടാതെ, www.moci.gov.qa എന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും അപേക്ഷനൽകുന്നതിനാവസ്യമായ രേഖകളുടെ വിവരങ്ങൽ ലഭിക്കും.

SHARE :
folder_openTags
content_copyCategory