News Flash
X
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള ചാർട്ടർ വിമാന സർവീസ് ആരംഭിച്ചു; സ്ഥാപനങ്ങൾക്ക് ജീവനക്കാരെ തിരിച്ചു കൊണ്ടു വരാം

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള ചാർട്ടർ വിമാന സർവീസ് ആരംഭിച്ചു; സ്ഥാപനങ്ങൾക്ക് ജീവനക്കാരെ തിരിച്ചു കൊണ്ടു വരാം

personmtp rafeek access_timeTuesday October 6, 2020
HIGHLIGHTS
സർക്കാർ പൊതുമേഖലാ സ്ഥാപങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള അനുമതിയാണ് സർക്കാർ നൽകുന്നത്.

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാർട്ടർ വിമാന സർവീസ് ആരംഭിച്ചു. സർക്കാർ പൊതുമേഖലാ സ്ഥാപങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള അനുമതിയാണ് സർക്കാർ നൽകുന്നത്.

ഇതനുസരിച്ചു ഒരു നീണ്ട ഇടവേളക്ക് ശേഷമാണ്ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാർട്ടർ വിമാന സർവീസ് ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ മടക്കി കൊണ്ടു വരുന്നതിന് മന്ത്രി സഭാ ഉന്നത സമിതിയാണ് പ്രത്യേക അനുമതി നൽകിയത്.

കുവൈത്തിലെ വിവിധ സർക്കാർ വകുപ്പുകൾക്ക് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ തങ്ങളുടെ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാൻ മന്ത്രിസഭ നേരത്തെ അനുമതി നൽകിയിരുന്നു.

കെ.ഒ.സിയുടെ അനുബന്ധ കമ്പനിയായ കുവൈത്ത് ഡ്രില്ലിഗ് കമ്പനിയിലെ 50 ജീവനക്കാരെ ജസീറ എയർവേസിന്റെ ചാർട്ടർ വിമാനത്തിൽ കുവൈത്തിലെത്തിച്ചു. അവധിക്ക് പോയ വിദേശ ജീവനക്കാർ തിരിച്ചെത്താത്തത് ഓഫീസ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് ജീവനക്കാരെ തിരികെയെത്തിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ നേരിട്ടു പ്രവേശന വിലക്കുള്ള പല രാജ്യങ്ങളിലേക്കും കുവൈത്തിൽ നിന്ന് ചാർട്ടേഡ് വിമാന സർവീസുകൾ തുടരുന്നുണ്ട്.

ഈ വിമാനങ്ങളിൽ അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശ ജീവനക്കാരുടെ പേര്, തസ്തിക എന്നിവ സഹിതം കോവിഡ് എമർജൻസി കമ്മിറ്റിക്ക് അപേക്ഷ നൽകണമെന്ന് സർക്കാർ വകുപ്പുകൾക്ക് മന്ത്രി സഭാ ഉപസമിതി നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച് യാത്ര അനുമതി നൽകുന്നതാണ്. ഇത്തരത്തിൽ കുവൈത്തിൽ എത്തിക്കുന്ന ജീവനക്കാരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീന് വിധേയമാക്കം.

SHARE :
folder_openTags
content_copyCategory